അബൂദാബി

കാർഡുകൾ അച്ചടിക്കുന്നതുവരെ ഉപയോഗിക്കാൻ യുഎഇയിൽ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് വേർഷൻ

The UAE has released an electronic version of the Emirates ID for use until the cards are printed_dubaivartha_uae_malayalamnews

യുഎഇയിൽ എമിറേറ്റ്സ് ഐഡിയുടെ പുതിയ നൂതന പതിപ്പ് (ഇലക്ട്രോണിക് വേർഷൻ )ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പുറത്തിറക്കാൻ തുടങ്ങി.

എമിറേറ്റ്സ് ഐഡി കാർഡുകൾ അച്ചടിക്കുന്നതുവരെ എല്ലാ സർക്കാർ സേവനങ്ങൾക്കും എമിറേറ്റ്സ് ഐഡി ഇലക്ട്രോണിക് വേർഷൻ ഉപയോഗിക്കാനാകും. ഒറിജിനൽ കാർഡുപോലെ ഇലക്ട്രോണിക് വേർഷനും വാലിഡായിരിക്കുമെന്നും അതോറിറ്റി പറഞ്ഞു. എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് (ICA) യു‌എഇ സ്മാർട്ട് അപ്ലിക്കേഷനിലാണ് ലഭ്യമാകുക. IOS, Android ഫോണുകളിൽ ഇത് സൗജന്യമായി ലഭിക്കും

സർക്കാർ വകുപ്പുകളിൽ ഔദ്യോഗിക ആവശ്യങ്ങൾ സുഗമമാക്കുന്ന ഒരു ക്യുആർ കോഡും ഇതിൽ ഉണ്ടാകും. ക്യു ആർ കോഡ് സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഇലക്ട്രോണിക് വേർഷൻ കാർഡ് ഉടനടി സ്‌കാൻ ചെയ്യുമ്പോൾ, ജനറേറ്റുചെയ്‌ത ഡാറ്റ ഐസി‌എയുടെ ഡാറ്റാബേസിൽ നിന്ന് നേരിട്ട് വരുന്നു, മാത്രമല്ല അച്ചടിച്ച കാർഡ് ലഭ്യമല്ലാത്ത ഏത് സമയത്തും താമസക്കാരന്റെ ഐഡന്റിറ്റി പരിശോധിക്കാൻ ഇത് ഉപകരിക്കുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എമിറാത്തി പാസ്‌പോർട്ടുകൾക്കും എമിറേറ്റ്സ് ഐഡികൾക്കുമായി പുതിയ ഡിസൈനുകൾ കഴിഞ്ഞ നവംബറിൽ ആദ്യമായി പ്രഖ്യാപിച്ചത്.

യുഎഇയിലെ പുതിയ തലമുറ തിരിച്ചറിയൽ കാർഡുകളിലേക്കും പാസ്‌പോർട്ടുകളിലേക്കും മാറുന്നതിന്റെ ഭാഗമായി പുതുതായി ഇനി അച്ചടിക്കുന്ന എമിറേറ്റ്സ് ഐഡികൾ കാർഡിന്റെ നവീകരിച്ച പതിപ്പായിരിക്കും.

error: Content is protected !!