ഇന്ത്യ ദുബായ്

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസും

Emirates Airlines has announced that it will not operate flights from India to the UAE until July 6_dubaivartha

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യഎക്സ് പ്രസ്സിന് പിന്നാലെ യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു.

“ജൂലൈ 6 വരെ ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉടൻ അപ്ഡേറ്റ് ചെയ്യുമെന്നും എമിറേറ്റ്സ് അറിയിച്ചു.

യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്.

error: Content is protected !!