ഫുജൈറ

ഫുജൈറ ഫ്രൈഡേ മാർക്കറ്റിൽ തീപിടുത്തം ; ആളപായമില്ല

Fujairah Friday market fire; No injuries_dubaivartha_UAE_Malayalamnews

ഫുജൈറ മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിൽ തീപിടുത്തമുണ്ടായി. ഇന്ന് വ്യാഴാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ ചെടികളും മൺപാത്രങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വിൽക്കുന്ന ഒരു കടയിലാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും തൊട്ടടുത്ത മറ്റ് കടകളിലേക്ക് പടരാതെ തടയുകയും ചെയ്‍തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

error: Content is protected !!