fbpx
അന്തർദേശീയം ആരോഗ്യം ഇന്ത്യ

ഇന്ത്യയുടെ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിനുളള അനുമതി തൽകാലം നൽകാനാവില്ലെന്ന് അമേരിക്ക

The United States has said no immediate permission has been granted for covaxin_dubaivartha

ഇന്ത്യയുടെ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിനുളള അനുമതി തൽകാലം നൽകാനാവില്ലെന്ന് അമേരിക്ക. കോവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നുള്ള ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്. കോവാക്‌സിന്റെ സമ്പൂര്‍ണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജെന്‍ അറിയിച്ചു.

പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. വൈകിയാലും കൊവാക്സീൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഒക്യുജെൻ മേധാവികളുടെ ആത്മവിശ്വാസം.

error: Content is protected !!