അബൂദാബി ആരോഗ്യം

അബുദാബിയിൽ കാലാവധി കഴിഞ്ഞ വിസക്കാർക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ തീരുമാനമായി

Abu Dhabi to provide free covid vaccines to expired visa holders_dubaivartha_UAE_Malayalamnews

അബുദാബിയിൽ ഏതുതരത്തിലുള്ള വിസയിൽ വന്നവരാണെങ്കിലും വിസയുടെ കാലാവധി നോക്കാതെ തന്നെ അവർക്ക് സൗജന്യമായി കോവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.

വിസിറ്റ് വിസയിൽ വന്ന് കാലാവധി കഴിഞ്ഞവർക്കും ഇത് ബാധകമായിരിക്കും.
പകർച്ചവ്യാധിയുടെ ഫലമായുണ്ടായ അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ നിവാസികളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുമാണ് കമ്മിറ്റി ഈ തീരുമാനം ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്‌.

error: Content is protected !!