ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 84,332 കോവിഡ് കേസുകൾ  ; മരണം 4,002

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 70 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേര്‍ കോവിഡ് മൂലം മരിച്ചു.  1,21,311 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,79,11,384 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,67,081 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 10,80,690 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 24,96,00,304 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!