Uncategorized

സൈബർ ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടർ അവതരിപ്പിച്ച് യു.എ.ഇ

dubaivartha_cyber_news

സൈബർ ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടർ അവതരിപ്പിച്ച് യു.എ.ഇ. സൈബർ ആക്രമണം നേരിടാനും ,രഹസ്യ ഡാറ്റ സംരക്ഷിക്കുന്നതിനുമായുള്ള ആദ്യത്തെ പോസ്റ്റ്-ക്വാണ്ടം ക്രിപ്റ്റോഗ്രഫി സോഫ്റ്റ്വെയർ ലൈബ്രറി യു.എ.ഇ വികസിപ്പിച്ചതായി വാർത്ത.

യുഎഇയിൽ കമ്പ്യൂട്ടർ ഡാറ്റ സുരക്ഷിതമാണെങ്കിലും, സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഡാറ്റ, ഹാക്കർമാർ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിപ്റ്റോഗ്രഫി റിസർച്ച് സെന്ററിലെ മുഖ്യ ഗവേഷകനായ ക്രിപ്റ്റോഗ്രഫി വിദഗ്ദ്ധൻ ഡോ.നജ്‌വാ ആരാജ് പറഞ്ഞു.

ക്വാണ്ടം കമ്പ്യൂട്ടറുകൾ ക്ലാസിക്കൽ കമ്പ്യൂട്ടറുകളേക്കാൾ വളരെ ശക്തമാണ്, സാധരണ കംപ്യൂട്ടറുകൾ സൈബർ തട്ടിപ്പികൾക്കായി ഹാക്കർമാർക്ക് നിഷ്പ്രയാസം ഉപയോഗിക്കാൻ കഴിയും. സൈബർ സുരക്ഷ വിദഗ്ധരും സൈബർ കുറ്റവാളികളും ഹാക്കർമാരും തമ്മിൽ ആഗോളതലത്തിൽ തുടർച്ചയായി യുദ്ധം നടക്കുന്നുണ്ടെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷകൻ പറഞ്ഞു.

error: Content is protected !!