UAE News

ഹജ്ജ് ; വാക്സീൻ സ്വീകരിച്ച സൗദി പൗരന്‍മാരും പ്രവാസികളുമായ 60,000 പേര്‍ക്കുമാത്രം

കോവിഡ് പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു .സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 60,000 പേർക്കു മാത്രമായിരിക്കും അനുമതി എന്ന് ഹജ്, ഉംറ .മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർ തുടങ്ങിയവർക്ക് ആയിരിക്കും അനുമതി ലഭിക്കുക.ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. ജൂലൈ പകുതിക്ക് ശേഷം ആയിരിക്കും ഹജ് തീർഥാടനം തുടങ്ങുന്നത്….

error: Content is protected !!