fbpx
UAE News ബിസിനസ്സ് റീറ്റെയ്ൽ

23 ദിർഹംസിന് അൺലിമിറ്റഡ് ബുഫേ : മലബാർ മഖാനിൽ നാടൻ രുചിയുടെ പെരുമഴ

buffet_uae

ദുബായിൽ വടക്കൻ കേരളത്തിന്റെ ആഹാര രീതികളും നാടൻ രുചികളും ഓർമപ്പെടുത്തി ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റായി മാറിയ ഖിസൈസിലെ മലബാർ മഖാനിൽ ഇന്നും നാളെയുമായി (ജൂൺ 12 ,13 ) നാടൻ വിഭവങ്ങളുടെ ആഘോഷമായ അൺലിമിറ്റഡ് ബുഫേ തയ്യാർ .

23 ദിർഹംസ് ആണ് ഒരാൾക്ക് നൽകേണ്ടത്. സ്വീറ്റ് കോൺ വെജ് സൂപ്പ് ,ഫിഷ് കാന്താരി തവ ,ചിക്ക,ൻ നാടൻ ഫ്രയ് ,അവുളക്കാന്റെ കോയിക്കറി ,ലിവർ പെരളൻ ,വെജ് ഫ്രെയ്‌ഡ്‌ റൈസ് ,നാടൻ വെജ് കറി ,അറക്കൽ ബീഫ് ബിരിയാണി ,പായസം ,പുട്ട് , പൊറോട്ട എന്നിവയാണ് ബുഫെയിലെ പ്രധാന വിഭവങ്ങൾ.

വൈകീട്ട് 6 മുതൽ രാത്രി 12 വരെ ഇത് തുടരും. ഡമാസ്കസ് സ്ട്രീറ്റിലെ അൽ മൻസൂർ ബിൽഡിങ്ങിൽ യു എ ഇ എക്സ്ചേഞ്ചിനോട് ചേർന്നാണ് മലബാർ മഖാൻ സ്ഥിതി ചെയ്യുന്നത്. നേരത്തെ ടേബിൾ റിസേർവ് ചെയ്യാനായി 04 2633161, 056 399 3161 -നമ്പറുകളിലേക്കു വിളിക്കാവുന്നതാണ്

error: Content is protected !!