ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആശ്വാസമായി പ്രതിദിനകോവിഡ് കണക്ക് ; പുതിയതായി 80,834 കോവിഡ് കേസുകൾ മാത്രം / 3,303 മരണങ്ങൾ

india covid updates_june_13_dubaivartha

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. 1,32,062 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,70,384 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 10,26,159 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 25,31,95,048 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!