അബൂദാബി കാലാവസ്ഥ

യുഎഇ ഇന്ന് പൊടിക്കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ദമായിരിക്കും : മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

UAE likely for dust storm today, sea turbulence: Weather center with warning_DUBAIVARTHA_UAE_MALAYALAMNEWS

അറേബ്യൻ ഗൾഫിന്റെ തീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും ഏഴ് മീറ്റര്‍ വരെ ഉയരത്തിൽ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും  ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ‌സി‌എം) ഒരു പൊടി അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 45 കിലോമീറ്റർ വേഗതയിൽ എത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റിൽ പൊടിയും മണലും വീശുന്നതിനാൽ ചില തുറന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയിൽ ഇന്ന് ഞായറാഴ്ച രാവിലെ 8 മണി മുതൽ 6 മണി വരെ ദൃശ്യപരത 3000 മീറ്ററിൽ താഴെയാകുമെന്നും മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റ് മൂലം ചില പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്ക് ഇടയാക്കുമെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച ഇന്ന് രാവിലെ അറിയിച്ചു.

രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അലേർട്ട് പ്രാബല്യത്തിൽ ഉണ്ടെന്ന് എൻസിഎം അറിയിച്ചു.അൽ റുവൈസിനു പുറത്തുള്ള ഡാൽമ മേഖലയിലെ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്ന് എൻ‌സി‌എം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊടികാറ്റ് മൂലം ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിങ്ങളുടെ സുരക്ഷിതത്വത്തിനും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കരുതെന്നും ശ്രദ്ധ തിരിക്കരുതെന്നും അബുദാബി പോലീസും മുന്നറിയിപ്പ് ല്‍കിയിട്ടുണ്ട്.

error: Content is protected !!