ഷാർജ

യുഎഇയിൽ എവിടെ നിന്നും കൊണ്ടും ഷാർജയിലെ യൂട്ടിലിറ്റി ബില്ലുകൾ ഇ – പേയ്മെന്റ് മെഷീനുകൾ വഴി അടയ്ക്കാൻ സംവിധാനം.

Sharjah utility bills can now be paid through e-payment machines from anywhere in the UAE_DUBAIVARTHA_UAEMALAYALAMNEWS

ഷാർജയിലെ ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 870 ഇലക്ട്രോണിക് പേയ്മെന്റ് മെഷീനുകൾ വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാമെന്ന് അധികൃതർ അറിയിച്ചു.

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള പുതിയ സേവനമാണ് ഈ സ്മാർട്ട് പരിവർത്തനം. വരിക്കാർക്ക് സൗകര്യമൊരുക്കുക, അവർക്ക് മികച്ച സേവനങ്ങൾ നൽകുക തുടങ്ങിയ സമീപനങ്ങളുടെ ഭാഗമായാണ്‌ ഈ പുതിയ സേവനം എന്ന് SEWGWA ശനിയാഴ്ച അറിയിച്ചു.

മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഷാർജ എമിറേറ്റിലെ താമസക്കാർക്ക് സേവനങ്ങൾ നൽകുന്നതിന് ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം ഡയറക്ടർ ഇമാൻ അൽ ഖയാൽ വിശദീകരിച്ചു.

error: Content is protected !!