കേരളം ഷാർജ

കെ.എം.സി.സി നേതാവ് ഖാദർ കുന്നിൽ മരണമടഞ്ഞു.

KMCC leader Khader Kunnil dies_DUBAIVARTHA_UAE_MALAYALAMNEWS

അറിയപ്പെടുന്ന കെ.എം.സി.സി നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ എം.സി.അംഗവും കാസർകോട് നിന്നുള്ള സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ഖാദർ കുന്നിൽ മരണമടഞ്ഞു. കാസർകോട് ജില്ലയിലെ ചെമനാട് സ്വദേശിയാണ്.

ഇദ്ദേഹം ദീർഘകാലം യു.എ.ഇയിൽ തൊഴിൽ രംഗത്തും കച്ചവടരംഗത്തും പ്രവർത്തിച്ചു. കുറച്ച് നാൾ മുമ്പ് വിശ്രമത്തിനായി നാട്ടിൽ എത്തിയിരുന്നു. കുറച്ചു നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. യു.എ.ഇ. കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം.

error: Content is protected !!