ആരോഗ്യം ദുബായ്

ദുബായിൽ കോവിഡ് പോസിറ്റീവ് ആകുന്ന 10 ൽ 9 പേരും വാക്‌സിനെടുക്കാത്തവരാണെന്ന് പഠനം

In Dubai, 9 out of 10 people who are Covid positive are vaccinated, according to a study_DUBAIVARTHA_UAE_MALAYALAMNEWS

ദുബായിലെ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 10 ൽ 9 പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ദുബായിലെ ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.

വാക്സിൻ സ്വീകരിക്കാത്തവരിലാണ് കോവിഡ് അണുബാധ ഭൂരിഭാഗവും കണ്ടെത്തിയതെന്ന് പഠനങ്ങൾ തെളിയിച്ചിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അലവി അൽ ഷെയ്ഖ് അലവി പറഞ്ഞു.

റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസ്, സ്മാർട്ട് ദുബായ് ഡിപ്പാർട്ട്‌മെന്റിന്റെ ദുബായ് ഡാറ്റ എന്നിവയുമായി സഹകരിച്ച് നടത്തിയ നിരവധി പഠനങ്ങൾ വാക്‌സിനുകളുടെ കാര്യക്ഷമത തെളിയിച്ചിട്ടുണ്ടെന്നും ആഗോളതലത്തിൽ പ്രഖ്യാപിച്ച പഠനങ്ങളുമായി അവ പൊരുത്തപ്പെടുന്നുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റിൽ ആദ്യത്തെ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ച് ആറുമാസത്തിനുശേഷം ഇതുവരെ 2.3 മില്ല്യണിലധികം ആളുകൾ ദുബായിൽ കോവിഡ് -19 വാക്സിൻ സ്വീകരിച്ചതായും ദുബായ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ.അലവി പറഞ്ഞു.

ഗ്രൂപ്പുകളിൽ വാക്സിന് അർഹമായ 83 ശതമാനം ആളുകൾക്കും ആദ്യ ഡോസ് ലഭിച്ചതായും 64 ശതമാനം പേർ രണ്ട് ഡോസുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അർഹരായ 20 ശതമാനം പേരും വാക്‌സിൻ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!