അന്തർദേശീയം അബൂദാബി

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി : യുകെയും , താജിക്കിസ്ഥാനും പുറത്ത്

Abu Dhabi: UK and Tajikistan out of green list revision_dubaivartha_UAE_malayalamnews

ക്വാറന്റീനിൽ ഇളവ് നൽകുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പ്. പുതിയ മാറ്റങ്ങൾ അനുസരിച്ച് യുകെ, താജിക്കിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങളെ പുതിയ ഗ്രീൻ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഗ്രീന്‍ ലിസ്റ്റിലേക്ക് മാൾട്ടയെ ചേർക്കുകയും ചെയ്തു.

ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും സാംസ്കാരിക, ടൂറിസം വകുപ്പ് അബുദാബി (ഡിസിടി അബുദാബി) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ, യുഎഇ യുകെയുടെ റെഡ് ലിസ്റ്റ് പട്ടികയിലാണുള്ളത്, ഇവിടെ നിന്നുള്ള യാത്രക്കാർ ആദ്യം യുഎഇയിലെത്തുമ്പോൾ ഹോട്ടലുകളിൽ ക്വാറന്റീനിൻ പോകണം.

2021 ജൂൺ 13 ന് അപ്‌ഡേറ്റുചെയ്‌ത ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ താഴെ പറയുന്നവയാണ്.———————————————————————————————————————

ഓസ്‌ട്രേലിയ

അസർബൈജാൻ

ഭൂട്ടാൻ

ബ്രൂണൈ

ചൈന

ക്യൂബ

ജർമ്മനി

ഗ്രീൻലാൻഡ്

ഹോങ്കോംഗ്

ഐസ്‌ലാന്റ്

ഇസ്രായേൽ

ജപ്പാൻ

കിർഗിസ്ഥാൻ

മാൾട്ട

മൗറീഷ്യസ്

മോൾഡോവ

മൊറോക്കോ

ന്യൂസിലാന്റ്

പോർച്ചുഗൽ

റഷ്യ

സൗദി അറേബ്യ

സിംഗപ്പൂർ

ദക്ഷിണ കൊറിയ

സ്പെയിൻ

സ്വിറ്റ്സർലൻഡ്

തായ്‌വാൻ

യുഎസ്എ

ഉസ്ബെക്കിസ്ഥാൻ

error: Content is protected !!