fbpx
UAE News അബൂദാബി

യുഎഇയിൽ 10,15,20 ദിർഹത്തിന്റെ സ്പെഷ്യൽ സമ്മർ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്

Lulu Hypermarket with a special summer offer of AED 10,15,20_dubaivartha_UAEMALAYALAMNEWS

ലുലു ഹൈപ്പർമാർക്കറ്റിന്റെ വേനൽ കാലത്തെ ഏറ്റവും പ്രശസ്‌തമായ കോസ്റ്റ്-സേവർ പ്രമോഷൻ ആരംഭിച്ചു, 10, 15, 20 ദിർഹത്തിന്റെ പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫൂഡ് , വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഷോപ്പർമാർക്കായി ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജൂൺ 21 വരെ ഈ ഓഫർ തുടരുന്നതായിരിക്കും. ഉപഭോക്താക്കൾക്ക് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും, ഓൺലൈനിലും ഓഫറുകൾ ആസ്വദിക്കാം.

വേനൽക്കാലം ആരംഭിക്കുകയും സ്കൂളുകൾ അടക്കുകയും ചെയ്യുന്ന ഈ സമയത്ത് ,മിക്ക കുടുംബാംഗങ്ങളും വീടുകളിൽ തന്നെയാണ് ഉള്ളത് , ആയതിനാൽ അവശ്യസാധനങ്ങൾ അളവിൽ കൂടുതൽ വേണ്ടിവരുമെന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് ലുലു ഈ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പിന്റെ ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ദുബായ് വാർത്തയോട് പറഞ്ഞു.

ലുലുവിൽ‌, എല്ലാ ദേശക്കാരായ ഷോപ്പർ‌മാരുടെ ആവശ്യങ്ങളും ഉൾപ്പെടുത്തി,അവരുടെ ദൈനംദിന അവശ്യവസ്തുക്കൾ വലിയ ഡിസ്‌കൗണ്ടിൽ വാങ്ങാൻ സഹായിക്കുന്ന രീതിയിലായാണ് ഓഫർ ഇട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഫറുകളെക്കുറിച്ച് കൂടുതലറിയാനായി www.luluhypermarket.com/en-ae/10-15-20 സന്ദർശിക്കാവുന്നതാണ്

error: Content is protected !!