അന്തർദേശീയം കേരളം

സൗദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു.

The bodies of the nurses who died in Saudi Arabia have been repatriated.

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നഴ്സുമാരായ അശ്വതി വിജയൻ, ഷിൻസി ഫിലിപ്പ് എന്നിവരുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 7:30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നു.ഇരുവരുടെയും മൃതദേഹം നോർക്ക റൂട്ട്സ് ആംബുലൻസിൽ അവരവരുടെ വീട്ടിൽ എത്തിച്ചു.
റിയാദിലെ ഇന്ത്യൻ എമ്പസ്സിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നിരന്തരം പരിശ്രമം നടത്തിയിരുന്നു.

error: Content is protected !!