അന്തർദേശീയം ഇന്ത്യ

ഇന്ത്യയടക്കമുള്ള റെഡ് ലിസ്‌റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസകള്‍ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ

Bahrain suspends issuance of work visas to Red List countries, including India_DUBAIVARTHA

ഇന്ത്യയടക്കമുള്ള റെഡ് ലിസ്‌റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനരാരംഭിക്കൂ.

error: Content is protected !!