fbpx
ദുബായ്

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഫെസ്റ്റിവല്‍ ഓഫ് ടോളറന്‍സ്: ‘ഹരിത ചന്ദ്രിക’ നാലാം എഡിഷന്‍ ജൂണ്‍ 14ന് ഷാര്‍ജ എക്‌സ്‌പോ സെൻറ്ററിൽ

ദുബൈ: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പതിനാലാം വാര്‍ഷിക പരിപാടിയായ ‘ഹരിത ചന്ദ്രിക’ നാലാമത് എഡിഷന്‍ യുഎഇയുടെ സഹിഷ്ണുതോല്‍സവമായി (ഫെസ്റ്റിവല്‍ ഓഫ് ടോളറന്‍സ്) വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ ദുബൈയില്‍ വാര്‍ത്താ സേേമ്മളനത്തില്‍ അറിയിച്ചു.

2019 ജൂണ്‍ 14ന് വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം 6 മുതലാണ് ആഘോഷ പരിപാടികള്‍. യുഎഇയിലെയും ഇന്ത്യയിലെയും മന്ത്രിമാരും മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും പത്മശ്രീ എം.എ യൂസുഫലി അടക്കമുള്ള വ്യവസായ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ഇന്തോ-യുഎഇ സാംസ്‌കാരിക ബന്ധങ്ങള്‍ പ്രതിഫലിപ്പിക്കുന്ന മികച്ച കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രസിദ്ധീകരിച്ച സ്ത്രീ ശാക്തീകരണ ഗ്രന്ഥം മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാരിയര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മറ്റു പ്രമുഖരും സന്നിഹിതരാകും. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ സഹിഷ്ണുതയോടെ മാതൃകാപരമായി കഴിയുന്ന യുഎഇക്കുള്ള സമര്‍പ്പണമായി പ്രത്യേക അവതരണം ഉണ്ടാകും. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ വ്യക്തിത്വങ്ങളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. പ്രശസ്ത ഗായകരും ഹാസ്യ താരങ്ങളും അണിനിരക്കുന്ന മൂന്നു മണിക്കൂര്‍ നീളുന്ന സംഗീത-ഹാസ്യ-വിനോദ പരിപാടികള്‍ ‘ഹരിത ചന്ദ്രിക’യുടെ മാറ്റു കൂട്ടും. പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കും. പാസ് ആവശ്യമുള്ളവര്‍ 04 2386888 എന്ന നമ്പറില്‍ ബന്ധപ്പെടണം.

യുഎഇ എക്‌സ്‌ചേഞ്ച് ഈവന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍, സിഐജി ഡെവലപേഴ്‌സ് സിഇഒ സി.പി ശിഹാബ് അലി ബാവ, ഏഷ്യാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ സെയ്ദ്, കെഎംസിസി നേതാക്കളായ മുസ്തഫ വേങ്ങര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഹമ്മദ് ബിച്ചി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

error: Content is protected !!