UAE News ദുബായ് ബിസിനസ്സ് റീറ്റെയ്ൽ

ഗോൾഡൻ വിസ കരസ്ഥമാക്കി കേരളത്തിന് അഭിമാനമായി മറ്റൊരു മലയാളികൂടി

Another Malayalee is proud of Kerala for getting a Golden Visa_dubaivartha

യുഎഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കി മറ്റൊരു മലയാളി കൂടി കേരളത്തിന്റെ അഭിമാനമായി മാറി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തരംഗമായി മാറിയ എമിറേറ്റ്സ് ഫസ്റ്റ് (http://www.efirst.ae) വഴി മുന്നൂറാമത്തെ ഗോൾഡൻ വിസ കരസ്ഥമാക്കിയത് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് സർവീസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മുഹമ്മദ് റഷീദ് വി.കെ ആണ്.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോടാണ് താമസം. ഭാര്യ സുലേഖ നിസാത് അബ്ദുള്ള , ദുബായിലെ സ്കൂൾ വിദ്യാർത്ഥികളായ ഐഷ സാനിയ മുഹമ്മദ് ,മറിയം സൊഫീയ മുഹമ്മദ് ,സൈഫ് അബ്ദുള്ള മുഹമ്മദ് എന്നിവരാണ് മക്കൾ. ഞങ്ങളുടെ മൂന്നൂറാമത്തെ ഗോൾഡൻ വിസ ലഭിക്കുന്നത് ഒരു മലയാളിക്കായതിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറം സന്തോഷം ഉണ്ടെന്ന് എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സെറ്റപ്പ് കമ്പനിയുടെ ഉടമ ജമാദ് ഉസ്മാൻ ദുബായ് വാർത്തയോട് പറഞ്ഞു.

error: Content is protected !!