അന്തർദേശീയം ആരോഗ്യം ടെക്നോളജി

കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ നോവാവാക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ 93 % ഫലപ്രദമെന്ന് കണ്ടെത്തൽ

Nova Vox's new Covid vaccine found to be 93% effective in combating Covid strains_DUBAIVARTHA_UAE_MALAYALAMNEWS

കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് വെളിപ്പെടുത്തല്‍. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തലെന്ന് കമ്പനി അറിയിച്ചു. ഇടത്തരം, ഗുരുതര രോഗബാധിതരില്‍ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിന്‍ എന്നാണ് വിവരം. മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോവാവാക്‌സ് എന്‍വിഎക്‌സ്‌കോവ് 2373 എന്ന പുതിയ വാക്‌സിന്‍ 90.4 ശതമാനം ഫലപ്രാപ്തിയാണ് ആകെ പ്രകടിപ്പിച്ചത്. വലിയ രോഗമുളളവരില്‍ 100 ശതമാനം ഫലപ്രാപ്തിയുമുണ്ടായി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം. മറ്റു വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത.

error: Content is protected !!