ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ രണ്ടര മാസത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക് : പുതിയതായി 60,471 കോവിഡ് കേസുകൾ മാത്രം, 2726 മരണങ്ങളും

INDIA COVID 19 UPDATES_JUNE15

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് രണ്ടര മാസത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,726 പേര്‍ കോവിഡ് മൂലം മരിച്ചു.  1,17,525 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,95,70,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,82,80,472 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,77,031 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 9,13,378 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 25,90,44,072 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

error: Content is protected !!