കേരളം ദുബായ്

ദുബായിലെ പ്രമുഖ ക്രിയേറ്റീവ് ഡയറക്ടറും വാസ്തു വിദഗ്ദ്ധനുമായിരുന്ന നിഷാന്ത് നാരായണൻ അന്തരിച്ചു

Nishant Narayanan, Dubai's Creative Director and Architect, has passed away_dubaivartha_UAE_Malayalamnews

ദുബായിലെ പ്രമുഖ ക്രിയേറ്റീവ് ഡയറക്ടറും വാസ്തു വിദഗ്ദ്ധനുമായിരുന്ന കണ്ണൂർ സ്വദേശി നിഷാന്ത് നാരായണൻ അന്തരിച്ചു. 52 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിലെത്തിക്കുകയും ഇന്ന് വെളുപ്പിന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ദുബായിൽ അലാദിൻ എന്ന അഡ്വെർടൈസിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു ഇദ്ദേഹം. നിരവധി പ്രമുഖർക്ക് വാസ്തുവിധിയിൽ ഉപദേശം നൽകിയിരുന്ന വ്യക്തിത്വം ആയിരുന്നു.

കഴിഞ്ഞ 25 വർഷങ്ങളായി ദുബായിൽ അഡ്വെർടൈസിംഗ് കമ്പനി നടത്തി വരികയായിരുന്നു.

error: Content is protected !!