UAE News ദുബായ്

ദുബായ് വിമാനത്താവളത്തിൽ വാഴപ്പഴത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി

A passenger was arrested at the Dubai airport for trying to smuggle cannabis hidden in a banana_dubaivartha

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.7 കിലോഗ്രാം വരുന്ന കഞ്ചാവ് വാഴപ്പഴത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ദുബായ് കസ്റ്റംസിന്റെ പിടിയിലായി.

അനേഷണത്തിൽ ദുബായിലെ ഒരു അജ്ഞാത വ്യക്തിക്ക് കൈമാറാൻ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു സുഹൃത്ത് ഒരു ബാഗ് തന്നുവിട്ടതാണെന്നാണ് ഘാനയിൽ നിന്നുള്ള യാത്രക്കാരൻ പറഞ്ഞിരിക്കുന്നത്.
ബാഗിൽ വാഴപ്പഴം ഉണ്ടെന്നും അത് മറ്റൊരാൾക്ക് കൈമാറുമെന്നും അദ്ദേഹം എന്നോട് പറഞ്ഞതായി പ്രതി ഔ ദ്യോഗിക രേഖകളിൽ വ്യക്ത്മാക്കി. കഴിഞ്ഞ നവംബറിൽ ആണ് സംഭവം നടന്നത്.

ഒരു ബാഗിനുള്ളിൽ 1.7 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടുന്ന എട്ട് പ്ലാസ്റ്റിക് ബാഗുകൾ ദുബായ് കസ്റ്റംസ് ഇൻസ്പെക്ടർ കണ്ടെത്തിയിട്ടുണ്ട്. തന്റെ ലഗേജിനുള്ളിലെ കഞ്ചാവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും നാട്ടിൽ നിന്നുള്ള സുഹൃത്ത് പറഞ്ഞ പ്രകാരം ഇത് വാഴപ്പഴം ആണെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞുവെങ്കിലും പ്രതിക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയും ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വിധിച്ചു.

ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

error: Content is protected !!