UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ ആകെ കോവിഡ് രോഗബാധ 6 ലക്ഷം കടന്നു / പുതിയതായി 2,127 പേർക്ക് കൂടി കോവിഡ് / 2,094 പേർക്ക് രോഗമുക്‌തിയും

UAE COVID 19 UPDATES_JUNE_15_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,127 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,094 പേർക്ക് രോഗമുക്തിയും 4  മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,127 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 601,950 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,094 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 581,139 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,734 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,077 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 229,143 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!