fbpx
ആരോഗ്യം കേരളം

കേരളത്തിൽ ജൂൺ 17 മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല / ലോക്ക് ഡൗൺ ലഘൂകരിക്കും

There will be no complete lockdown in Kerala from June 17 / Lockdown will be simplified

കേരളത്തിൽ ജൂൺ 17 മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ സ്ഥിതിയില്‍ ഇപ്പോള്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനത്തിന് താഴെ വന്നാല്‍ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ എങ്കില്‍ അവിടെ അതിതീവ്ര വ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. 30 ശതമാനത്തിന് മുകളിലേക്ക് ടിപിആര്‍ വന്നാല്‍ കര്‍ശനനിയന്ത്രണം ഉണ്ടാവും

error: Content is protected !!