ആരോഗ്യം ഒമാൻ

ഗൾഫിൽ ആദ്യം ; ഒമാനിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.

First in the Gulf; Black fungus has been confirmed in three people in Oman_dubaivartha

ഒമാനിൽ മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകൾ കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കോവിഡ് അണുബാധകളുടെ വർദ്ധനയും വൈറസുമായി ബന്ധപ്പെട്ട മരണങ്ങളും സുൽത്താനേറ്റിൽ തുടരുന്നതിനിടയിലാണ് (ബ്ലാക്ക് ഫംഗസ് കേസുകൾ ) മ്യൂക്കോർ മൈക്കോസിസ് കേസുകളുടെ കണ്ടെത്തൽ.

കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയത്. മൂന്ന് രോഗികളും ഇപ്പോൾ ചികിത്സയിലാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

error: Content is protected !!