കേരളം

 ടാക്‌സിയോടിച്ച് ഉപജീവനം നടത്തുന്നവർക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്ക് അപേക്ഷയുമായി കേരള പ്രവാസി ക്യാബ്സ് ടൂർസ് & ട്രാവൽസ്

Kerala Pravasi Cabs Tours & Travels has filed a petition with the Minister of Transport seeking assistance for taxi drivers.

കേരളത്തിൽ ടാക്‌സി വാഹനമോടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഈ ബുദ്ധിമുട്ടേറിയ സമയത്ത് സർക്കാർ അടിയന്തരമായി വേണ്ടരീതിയിൽ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് Kerala Pravasi Cabs Tours and Travels ഗതാഗത വകുപ്പ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചു. പ്രവാസി ക്യാബ്‌സ് പ്രസിഡന്റ് ബാദുഷ എനും, സെക്രട്ടറി സലിം ബി യും ചേർന്നാണ് അപേക്ഷ സമർപ്പിച്ചത്. വാഹനങ്ങളുടെ ഒരു വർഷത്തെ ഇൻഷുറൻസ് സൗജന്യമായി അനുവദിക്കണമെന്ന് സർക്കാർ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടണമെന്നും അപേക്ഷയില്‍ പറയുന്നു. പത്ത് വർഷത്തെ വാഹന ടാക്‌സ് ഒരുമിച്ചടക്കാൻ സാധിക്കാത്തവർക്കുള്ള പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ടാക്‌സി വാഹനങ്ങളുടെ റീ ടെസ്റ്റ് നീട്ടി തരുക, അതിനോടൊപ്പം 2020 വരെയുള്ള ടാക്‌സി കാറുകളുടെ ജിപിഎസും സ്പീഡ് ഗവർണറും ഒഴിവാക്കി തരണമെന്നതും ആവശ്യമായി അറിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമാക്കി Kerala Pravasi Cabs Tours and Travels എന്ന പേരിൽ പ്രവാസ ജീവിതം മതിയാക്കി വന്ന കുറെ ഡ്രൈവറന്മാരുടെ കൂട്ടായ്മയാണ് ഈ സംഘടന. ഏറ്റവും വിശ്വസ്തതയോടും സുരക്ഷിതത്വത്തോടും കൂടിയുള്ള യാത്ര ഉറപ്പു നല്കുന്നതിനോടൊപ്പം ന്യായമായ ഫെയറും ഈ സംഘടന ഉറപ്പു നൽകുന്നു .
Contact – 6282861933
9037261933
Email – pravasicabstourstravels@gmail.com

error: Content is protected !!