ഇന്ത്യ

ഇന്ത്യയിൽ രോഗബാധയിൽ കുറവ് : കർശന കോവിഡ് മാനദണ്ഡങ്ങളോടെ താജ് മഹൽ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു

Less prevalence of disease in India: Taj Mahal reopens today with strict Covid standards_DUBAIVARTHA_UAE_MALAYALAMNEWS

ഇന്ത്യയിൽ രണ്ടാമത്തെ കോവിഡ് -19 തരംഗത്തെ തുടർന്ന് രണ്ട് മാസം മുമ്പ് അടച്ച താജ്മഹലും മറ്റ് ഇന്ത്യാ കേന്ദ്ര സർക്കാർ സംരക്ഷിത സ്മാരകങ്ങളും ഇന്ന് ബുധനാഴ്ച (ജൂൺ 16) മുതൽ വീണ്ടും തുറക്കുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു.

സന്ദർശകർക്ക് പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാമെന്നും ഓഫ്‌ലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ലെന്നും ASI ഉദ്യോഗസ്ഥർ പറഞ്ഞു. താജ്മഹലിനുള്ളിൽ ഒരു സമയം 650 പേർക്ക് മാത്രമേ അനുമതിയുള്ളൂ.

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ സാന്നിധ്യം അറിയിച്ചതോടെ ഏപ്രിൽ 15 ന് താജ് മഹൽ, ചെങ്കോട്ട, അജന്ത കേവ്സ് ഉൾപ്പെടെയുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

error: Content is protected !!