കേരളം

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു : സംഭവം പട്ടാമ്പിയിലെ സ്വകാര്യആശുപത്രിയിൽ

Rat found in mortuary at Pattambi private hospital: Relatives complain_dubaivartha

പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പരാതി നൽകി.

ഇന്നലെ രാത്രി പട്ടാമ്പി സേവന ആശുപത്രിയിൽ വെച്ച് മരിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷംവീട് കോളനി നിവാസി സുന്ദരിയുടെ മൃതദേഹമാണ് മോർച്ചറിയിൽ വെച്ച് എലി കരണ്ടത്. മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്.മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണ് ഇത് കണ്ടെത്തിയത്.

ആന്‍ജിയോപ്ലാസ്റ്റിക്കായി കഴിഞ്ഞ ദിവസമാണ് സുന്ദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇവര്‍ മരണപ്പെട്ടു. മൃതദേഹം വീട്ടിലേക്ക് അന്നുതന്നെ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

error: Content is protected !!