UAE News ദുബായ്

ജോലിക്ക് നിന്നിരുന്ന വില്ലയിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളണിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ; ദുബായിൽ ഏഷ്യൻ വനിത അറസ്റ്റിലായി

The jewelry stolen from the villa where he worked was posted on Facebook; Asian woman arrested in Dubai_dubaivartha

ദുബായിൽ തന്റെ മുൻ തൊഴിലുടമയുടെ വില്ലയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഏഷ്യൻ വനിതയായ വീട്ടുജോലിക്കാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

47 കാരിയായ ഏഷ്യൻ വീട്ടുജോലിക്കാരി തൊഴിലുടമയുടെ കാണാതായ ആഭരണങ്ങളുടെ ഫോട്ടോ തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് ജോലിക്കാരി കുടുങ്ങിയത്. ജുമൈറയിലെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് തൊഴിലുടമയുടെയും പെൺമക്കളുടെയും നിരവധി ആഭരണങ്ങൾ കാണാതായത്. വീട്ടുജോലിക്കാരി 2013 മുതൽ 2018 വരെ വില്ലയിൽ ജോലി ചെയ്തിരുന്നു.

ഈ വർഷം ഏപ്രിലിൽ തങ്ങളുടെ വർഷങ്ങളായി കാണാതായ ആഭരണങ്ങളും മകളുടെ പേര് ഉൾപ്പെടെയുള്ള ഒരു മാല വീട്ടുജോലിക്കാരി അണിഞ്ഞിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിലുള്ള ചിത്രത്തിൽ , തൊഴിലുടമ കണ്ടെത്തുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനെതുടർന്ന് ദുബായിലെ തൊഴിലുടമ പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച വസ്തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു.

ആഭരണങ്ങൾ കാണാതായ സമയങ്ങളിൽ വീട്ടുജോലിക്കാരി ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞു എല്ലായ്പ്പോഴും നിഷേധച്ചിരുന്നു.

error: Content is protected !!