അന്തർദേശീയം

കൊവിഡ് കേസുകളിൽ കുറവ് : നാളെ മുതല്‍ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഫ്രാന്‍സ്

Decrease in covid cases: France says no need to wear masks in public from tomorrow_dubaivartha

കൊവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ വര്‍ദ്ധിച്ചതും കണക്കിലെടുത്ത് നാളെ മുതല്‍ ഫ്രാന്‍സില്‍ പൊതുയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് ഫ്രാന്‍സ്  പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്. രാജ്യത്ത് നിലവിലുള്ള രാത്രി കര്‍ഫ്യൂ എടുത്തുകളയുന്നത് ഇളവുകളോടെ ഉടന്‍ ഒഴിവാക്കാനും തീരുമാനമായതായി കാസ്റ്റെക്‌സ് പറഞ്ഞു. അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം.

നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നു. ആളുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ട്. രാത്രി നിലവിലുള്ള കര്‍ഫ്യൂ റദ്ദാക്കുന്ന കാര്യത്തില്‍ ജൂണ്‍ 20ന് മുമ്പ് തീരുമാനമാകും.  മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കാസ്റ്റെക്‌സ് പറഞ്ഞു.

ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 3,200 കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റിനു ശേഷം ഫ്രാന്‍സിന്റെ പ്രതിദിന കണക്കില്‍ ഏറ്റവും താഴ്ന്ന നിലയാണിത്,’ കാസ്റ്റെക്‌സ് പറഞ്ഞു.

error: Content is protected !!