ദുബായ്

ദുബായിൽ നിന്നുള്ള ഫ്ലൈദുബായ് യാത്രക്കാർക്ക് ഇപ്പോൾ പി‌സി‌ആർ‌ റിസൾട്ട് ഹാജരാക്കാൻ പ്രിന്റിന് പകരം അൽ‌ഹോസ്ൻ‌ ആപ്പ് ഉപയോഗിക്കാം

Fly Dubai passengers from Dubai can now use the Alhosn app instead of print to produce PCR test results_dubaivartha

യു‌എഇയിലെ പൗരന്മാരും താമസക്കാരും സന്ദർശകരും ആയ ഫ്ലൈ ദുബായ്  യാത്രക്കാർ‌ക്ക് ഇപ്പോൾ‌ ദുബായിൽ‌ നിന്നും യാത്ര ചെയ്യുമ്പോൾ‌ അവരുടെ നെഗറ്റീവ് കോവിഡ് പി‌സി‌ആർ‌ പരിശോധനാ ഫലത്തിന്റെ അച്ചടിച്ച പകർ‌പ്പ് ഹാജരാക്കാതെ അൽ‌ഹോസ്ൻ‌ ആപ്പിലുള്ള പി‌സി‌ആർ‌ നെഗറ്റീവ് പരിശോധനാഫലം കാണിച്ചാൽ മതിയാകും.

ഇതനുസരിച്ച് ദുബായിൽ നിന്ന് യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് കോവിഡ് മെഡിക്കൽ റെക്കോർഡുകളുടെ ഡിജിറ്റൽ പരിശോധന നൽകുന്നതിന് കോവിഡുമായി ബന്ധപ്പെട്ട കോൺടാക്റ്റ് ട്രെയ്‌സിംഗിനും ആരോഗ്യ പരിശോധനയ്ക്കുമായുള്ള യുഎഇയുടെ ഔദ്യോഗിക ആപ്ലിക്കേഷനായ അൽ‌ഹോസ്നുമായി ബജറ്റ് കാരിയർ ആയ ഫ്ലൈ ദുബായ് പങ്കാളികളായിട്ടുണ്ട് .

ഇതോടെ യാത്രക്കാർ‌ക്ക് ഈ സേവനം വാഗ്ദാനം ചെയ്യുന്ന അൽ‌ഹോസ്നുമായി പങ്കാളികളാകുന്ന ആദ്യത്തെ എയർലൈനായി ഫ്ലൈ ദുബായ് മാറി.

ടെർമിനൽ 2, ദുബായ് ഇന്റർനാഷണൽ (ഡി എക്സ് ബി) ൽ നിന്ന് പുറപ്പെടുന്ന ഫ്ലൈ ദുബായ് യാത്രക്കാർക്ക് ഈ സേവനം ഇപ്പോൾ ലഭ്യമാണ്.

 

error: Content is protected !!