fbpx
കേരളം ഷാർജ

ഷാര്‍ജയിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

Sharjah police have arrested two suspects in the stabbing death of a Malayalee youth in Sharjah_DUBAIVARTHA

ഷാര്‍ജയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷാര്‍ജ അബു ഷഗാരയിലെ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായ നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയനെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായതായും ഇതിനിടെ  പിടിച്ചു മാറ്റുന്നതിനിടെ വിഷ്ണുവിന് അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട വിഷ്ണു അവിവാഹിതനാണ്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി, പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

error: Content is protected !!