ദുബായ്

ദുബായ് മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് 350 കോടി രൂപയുടെ നിക്ഷേപം

350 crore investment for Dubai Malayalee's start-up project

ദുബായ് മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് 350 കോടി രൂപയുടെ നിക്ഷേപം.
ബാംഗ്ലൂർ ആസ്ഥാനമായി വർഷങ്ങൾക്ക് മുൻപ് പ്രവർത്തനമാരംഭിച്ച വാട്ടർ സയൻസ് എന്ന സ്റ്റാർട്ട് ആപ്പ് കമ്പനിക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ വരുമാന അധിഷ്ഠിത ധനകാര്യ സ്ഥാപനമായ വെലോസിറ്റി.ഇന്നിൽ (Velocity.in) നിന്ന് 350 കോടി രൂപയുടെ നിക്ഷേപം വന്നത്.

നിതി അയോഗ് പഠനമനുസരിച്ച്, ജല ഗുണനിലവാര സൂചികയിൽ 122 രാജ്യങ്ങളിൽ ഇന്ത്യ 120 ആം സ്ഥാനത്താണ്. മോശം ജലഗുണവും ഇന്ത്യയിലെ കുടിവെള്ളത്തിനുള്ള പരിഹാരങ്ങൾ ലഭ്യമല്ലാത്തതുമാണ് ദുബായിൽ കമ്പനികൾ നടത്തുന്ന മുഹമ്മദ് ഇക്ബാൽ മാർക്കോണി , സുദീപ് നടുക്കണ്ടി, പവിത്ര റാവു എന്നിവരെ വാട്ടർ സയൻസ് എന്ന കുടിവെള്ളമല്ലാത്ത വെള്ളം ശുദ്ധീകരിക്കുന്ന ഫിൽട്ടറുകൾ നിർമ്മിക്കുന്ന സ്റ്റാർട്ട് ആപ്പ് കമ്പനി ആരംഭിക്കാൻ കാരണമായത്.

ദുബായിൽ അൽ തവാർ സെന്ററിൽ പ്രവർത്തിക്കുന്ന ECH എന്ന ബിസിനസ് സെറ്റപ്പ് കമ്പനിയുടെ CEO ആണ് മുഹമ്മദ് ഇക്ബാൽ മാർക്കോണി. കഴിഞ്ഞ വർഷം നാട്ടിൽ നിന്ന് യു എ ഇയിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്തതും നാട്ടിലേക്ക് പോയവർക്ക്‌ പേർഷ്യൻ പെട്ടി എന്ന സമ്മാനം നൽകിയും പ്രത്യേക ശ്രദ്ധ നേടിയിരുന്നു ഇക്ബാൽ മാർക്കോണി.

error: Content is protected !!