UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിഞ്ഞാൽ കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

In the UAE, heavy fines are imposed for throwing masks and gloves on the road_dubaivartha

യു എ ഇയിൽ മാസ്കുകളും കയ്യുറകളും വലിച്ചെറിയുന്നവർക്ക്‌ കർശന ശിക്ഷ നൽകുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

യു എ ഇയിൽ മാസ്കുകളും ഗ്ലൗസും പൊതു ഉപയോഗസാധനങ്ങളും റോഡിൽ വലിച്ചെറിയുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി, ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക്‌ 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പോലീസ് ഇന്ന് വ്യാഴാഴ്ച ട്വീറ്റിലൂടെ അറിയിച്ചു.

ഉപയോഗിച്ച മാസ്കുകളും കയ്യുറകളും റോഡുകളിലും മറ്റ് പൊതുയിടങ്ങളിലും ഉപേക്ഷിക്കുന്നത് സമൂഹത്തിന് പാരിസ്ഥിതികവും ആരോഗ്യപരവുമായ അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!