UAE News അബൂദാബി

യു എ ഇയിൽ ഇന്നും 2000 കടന്ന് പ്രതിദിനകോവിഡ് ബാധിതർ / കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2.43 ലക്ഷത്തിലധികം പരിശോധനകൾ

uae covid 19 updates_june 17_dubaivartha_uae_malayalamnews

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,167 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,127 പേർക്ക് രോഗമുക്തിയും 3 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,167 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 606,128 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,127 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 585,242 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,741 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,145 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 243,844 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!