UAE News കേരളം ദുബായ്

ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മ തുടക്കം നാളെ ; മുഖ്യാതിഥിയായി ഗോപിനാഥ് മുതുകാട്

Chennamangallur Global Fellowship kicks off tomorrow

ദുബായ്: കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയും  ഉൾക്കൊണ്ട്  പ്രവാസി ക്ഷേമം ലക്ഷ്യം വെച്ച് പുതുതായി രൂപീകരിച്ച  എക്സ്പ്ലോർ (XPLR) എന്ന വേദിയുടെ ഔദ്യോഗിക ഉൽഘാടനം 18-6-2021 വെള്ളി ഇന്ത്യൻ സമയം വൈകുനേരം 4:30 ന് Zoom പ്ലാറ്റ്ഫോമിൽ നടക്കും .

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ,  കുവൈത്ത്, ബഹറൈൻ , ഒമാൻ, കാനഡ, അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാൻ, ജർമനി, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള, ആയിരത്തിലേറെ വരുന്ന  ചേന്ദമംഗല്ലൂർ സ്വദേശികളാണ്   ഇപ്പോൾ   എക്സ്പ്ലോർ സമിതിയുടെ കുടക്കീഴിൽ വരുന്നത്.

പരിപാടിയിൽ  ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ,നോർക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി,  തിരുവമ്പാടി MLA ലിന്റോ ജോസഫ് , മുക്കം  നഗരസഭാ ചെയർമാൻ  .ടി.പി. ബാബു, ചേന്ദമംഗല്ലൂരിലെ ആദ്യകാല പ്രവാസികളായ സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ്മാൻ തുടങ്ങിയവർ  ആശംസകൾ നേരും. ഉത്ഘാടന പരിപാടിയിലേക്ക് എല്ലാ ചേന്ദമംഗല്ലൂർ നിവാസികളെയും പ്രവാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Regards : KT Abdurabb / 050-2362000

error: Content is protected !!