കേരളം ഷാർജ

ഷാര്‍ജയിൽ മലയാളി യുവാവ് മരണപ്പെട്ടത്‌ കെട്ടിടത്തിൽ നിന്നും താഴെ വീണാണെന്ന് നിഗമനം

Malayalee youth dies in Sharjah: It is concluded that he fell from the building

ഷാര്‍ജയിൽ മലയാളി യുവാവ് മരണപ്പെട്ടത്‌ കെട്ടിടത്തിൽ നിന്നും താഴെ വീണാണെന്ന് നിഗമനം. ഷാര്‍ജയിൽ ചൊവ്വാഴ്ച വൈകിട്ട് അബു ഷഗാരയിലെ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായ നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയനെ (29) ചൊവ്വാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് ആഫ്രിക്കക്കാർ തമ്മിൽ വാക്കേറ്റമുണ്ടായതായും ഇതിനിടെ പിടിച്ചു മാറ്റാനെത്തിയ വിഷ്ണുവിന് സംഘട്ടനത്തിൽ മരണം സംഭവിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.

എന്നാൽ ആഫ്രിക്കക്കാർ തമ്മിൽ വഴക്കുണ്ടായപ്പോൾ വിഷ്ണു അപ്പാർട്ട്മെന്റിലായിരുന്നുവെന്നും ഇവരുടെ വഴക്കിൽ പെട്ടുപോകാതിരിക്കാൻ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാൽക്കണിവഴി രക്ഷപ്പെടുന്നതിനിടെ താഴെ വീണാണ് മരിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. വിഷ്ണുവിന്റെ ശരീരത്തിൽ ആക്രമണത്തിന്റേയോ പീഡനത്തിന്റേയോ ലക്ഷണങ്ങളൊന്നും തന്നെ അധികൃതർ കണ്ടെത്തിയിട്ടില്ല.വീഴ്ചയുടെ ഫലമായി വിഷ്ണുവിന് രക്തസ്രാവം ഉണ്ടായതിനാലാണ് മരണം സംഭവിച്ചത്.

അബു ഷഗാരയിലെ ഒരു അപ്പാർട്ട്മെന്റിൽ ആഫ്രിക്കൻ വംശജരായ ചിലർ തമ്മിൽ വാക്കേറ്റമുണ്ടായതായി തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതായി ഷാർജ പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് ചില അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌തിട്ടുമുണ്ട്

error: Content is protected !!