UAE News അബൂദാബി

അൽഹോസ്ൻ അപ്ലിക്കേഷൻ തകരാറിനെ തുടർന്ന് അബുദാബിയിൽ ഗ്രീൻപാസ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചു

Green Pass system suspended in Abu Dhabi due to Alhozn application error_dubaivartha

അബുദാബിയിൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം, പ്രഖ്യാപിച്ച എല്ലാ മേഖലകളിലേക്കും പ്രവേശിക്കുന്നതിന് അൽഹോസ്ൻ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു. അപ്ലിക്കേഷൻ അപ്‌ഡേറ്റ് പൂർത്തിയാക്കി എല്ലാ ഉപയോക്താക്കൾക്കും അപ്ലിക്കേഷൻ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കിയ ശേഷം ഗ്രീൻ പാസ് സംവിധാനം പുനസ്ഥാപിക്കും.

അൽഹോസ്ൻ ആപ്ലിക്കേഷന്റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതിനാൽ, മറ്റ് എമിറേറ്റുകളിലെ സന്ദർശകർക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള ബദൽ മാർഗങ്ങൾ അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ നടപടിക്രമങ്ങൾക്കനുസൃതമായി കോവിഡ് പരിശോധനാ ഫലങ്ങൾ കാണിക്കുന്നതിന് ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിക്കാൻ അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി വെള്ളിയാഴ്ച അംഗീകാരം നൽകി. ഇത് ഇന്ന് ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരും, അപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ഇത് തുടരും.

error: Content is protected !!