അബൂദാബി അൽഐൻ

അബുദാബിയിലെ സെഹ കേന്ദ്രങ്ങളിൽ പി.സി.ആർ ടെസ്റ്റുകൾക്ക് 65 ദിർഹം എന്ന നിരക്കിൽതന്നെ തുടരുമെന്ന് സെഹ

PCR tests at SEHA centers in Abu Dhabi will remain at 65 dirhams_dubaivartha

അബുദാബിയിൽ കോവിഡ് -19 പിസിആർ ടെസ്റ്റുകളുടെ ചെലവ് സെഹയുടെ എല്ലാ കേന്ദ്രങ്ങളിലും 65 ദിർഹം എന്ന നിരക്കിൽ തുടരുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) സ്ഥിരീകരിച്ചു.

പിസിആർ ടെസ്റ്റുകളുടെ നിരക്കിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

യു‌എഇയിൽ 23 കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു, ഇവിടങ്ങളിൽ പ്രതിമാസം 630,000 ടെസ്റ്റുകൾ നടത്തുന്നുണ്ട് . യാത്രക്കാർക്കും ഹോം ക്വാറൻറൈനിലുള്ളവർക്കും വേണ്ടി മൂന്ന് ഡെഡിക്കേറ്റഡ് ആശുപത്രികൾ, അഞ്ച് ഫീൽഡ് ഹോസ്പിറ്റലുകൾ, രണ്ട് പ്രൈം അസസ്മെന്റ് സെന്ററുകൾ എന്നിവയും ഉണ്ട്.

error: Content is protected !!