അന്തർദേശീയം

പലസ്തീന് 10 ലക്ഷത്തിലധികം കോവിഡ് വാക്സിൻ നൽകുമെന്ന് ഇസ്രായേല്‍

Israel says it will provide more than one million covid vaccines to Palestine

ഇസ്രായേല്‍ പലസ്തീന് 10 ലക്ഷത്തിലേറെ ഡോസ് കൊറോണ വൈറസ് വാക്സിൻ നല്‍കും. ഞായാറാഴ്ച പുതുതായ അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് നിര്‍ണ്ണായകമായ തീരുമാനം സ്വീകരിച്ചത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ വാക്സിനാണ് പലസ്തീന് നല്‍കുന്നത്. യുഎന്‍ പദ്ധതി പ്രകാരം പലസ്തീന് ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്‍കണമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വാക്സിന്‍ കൈമാറ്റം.

1 മുതൽ 1.4 ദശലക്ഷം ഡോസ് വരെ ഫൈസർ-ബയോഎൻ‌ടെക് വാക്സിൻ ഇസ്രായേല്‍ പലസ്തീന് കൈമാറും. അല്ലെങ്കില്‍ അതിന്‍റെ കാലാവാധി അവസാനിക്കും. പലസ്തീന്‍ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബര്‍ മാസം ഈ സഹായം തിരികെ നൽകുമെന്നുമാണ് ഇസ്രായേലിലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചത്. അതേ സമയം ഇത് സംബന്ധിച്ച് പലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

error: Content is protected !!