fbpx
UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു / പുതിയതായി 1,942 കേസുകൾ കൂടി

UAE covid 19 updates_June 18_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,942 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,918 പേർക്ക് രോഗമുക്തിയും 6 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,942 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 608,070 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,918 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 587,160 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,747 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,163 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 253,007  അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!