UAE News അബൂദാബി

അബുദാബിയിലെ എതാനും സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ ആദ്യ വാക്സിൻ ഡോസിനുള്ള ബുക്കിംഗ് നിർത്തിവച്ചു

Bookings for the first vaccine dose have been suspended at a few private health centers in Abu Dhabi_DUBAIVARTHA_UAE_MALAYALAMNEWS

അബുദാബിയിൽ ജൂൺ മാസത്തിലേക്കുള്ള സിനോഫാം കോവിഡ് -19 വാക്‌സിനുള്ള ആദ്യ ഡോസിനുള്ള ബുക്കിംഗ് അബുദാബിയിലെ മിക്ക സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിർത്തിവച്ചു.

വി‌പി‌എസ് ഹെൽ‌ത്ത്കെയർ, എൻ‌എം‌സി ഹെൽ‌ത്ത്കെയർ, മെഡ്‌ക്ലിനിക് എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഇപ്പോൾ വാക്സിൻറെ രണ്ടാമത്തെ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ മാത്രമാണ് നൽകുന്നത്. എന്നാൽ ജൂലൈയിലേക്കുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) യുടെ ആരോഗ്യകേന്ദ്രങ്ങളിലുടനീളം എല്ലാ ഡോസ് വാക്സിനുകളും നൽകുന്നത് തുടരുകയാണ്.

അബുദാബിയിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് സെഹ, ഫൈസർ, സിനോഫാം വാക്സിനുകളുടെ എല്ലാ ഡോസുകളും നൽകുന്നത് തുടരുകയാണ്. ഏതെങ്കിലും വാക്സിനുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരെ സെഹ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും സെഹ പ്രസ്താവനയിലൂടെ അറിയിച്ചു.

error: Content is protected !!