UAE News ഇന്ത്യ

പൂർണമായും വാക്സിനേഷൻ എടുത്ത് നേരിട്ട് മുംബൈയിലെത്തുന്ന അന്താരാഷ്ട്രയാത്രക്കാർക്ക് ഇപ്പോൾ ക്വോറന്റൈനിൽ ഇളവ്‌ : എയർ ഇന്ത്യ എക്സ്പ്രസ്

Air India Express said no quarantine for international travelers arriving in Mumbai directly after full vaccination_dubaivartha

പൂർണമായും വാക്സിനേഷൻ എടുത്ത് മുംബൈയിലെത്തുന്ന അന്താരാഷ്ട്രയാത്രക്കാർക്ക് ഇപ്പോൾ ക്വോറന്റൈനിൽ ഇളവ് ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

നിങ്ങൾക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ ? മുംബൈയിലെത്തുന്ന അന്തർദ്ദേശീയ യാത്രക്കാർ കോവിഡ് -19 വാക്സിൻ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വോറന്റൈനിൽ നിന്ന് ഒഴിവാക്കാം. എയർ ഇന്ത്യ എക്സ്പ്രസ് ട്വീറ്റിലൂടെ അറിയിച്ചു.

മാത്രമല്ല ഓരോ യാത്രക്കാരും വാക്സിൻ സർട്ടിഫിക്കറ്റുകളും സ്വയം പ്രഖ്യാപന ഫോമും ഹാജരാക്കേണ്ടതുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് ട്വീറ്റിൽ കൂട്ടിച്ചേർത്തു.

നേരിട്ട് മുംബൈയിലെത്തുന്നവർക്ക്‌ മാത്രമായിരിക്കും ഈ നിയമം ബാധകമാകുക. ട്രാൻസിറ്റ് യാത്രക്കാർക്ക് ബാധകമായിരിക്കില്ലെന്നും എയർലൈൻ വ്യക്തമാക്കി.

മറ്റ് വിമാനക്കമ്പനികളിലൂടെ നേരിട്ട് മുംബൈയിലേക്ക് പറക്കുന്ന മറ്റെല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 7 ദിവസം സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വോറന്റൈനും, തുടർന്ന് 7 ദിവസം സ്വയം വീട്ടിൽ നിരീക്ഷണത്തിലുമായി 14 ദിവസത്തേക്ക് നിർബന്ധിത ക്വോറന്റൈനിൽ പോകേണ്ടിവരും.

error: Content is protected !!