ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 60,753 കോവിഡ് കേസുകൾ / 1,647 മരണങ്ങളും

INDIA COVID 19 UPDATES_JUNE 22_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,647 പേര്‍ കോവിഡ് മൂലം മരിച്ചു. 97,743 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,98,23,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,86,78,390 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,85,137 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 7,60,019 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 27,23,88,783 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!