അന്തർദേശീയം

ഇത്തവണ ഹജ്ജ് ചെയ്യാന്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമെന്ന് സൗദി

Saudi Arabia says smart card mandatory for Hajj_dubaivartha

കോവിഡ് സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ ഡിജിറ്റല്‍ കാര്‍ഡ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സ്മാര്‍ട്ട് കാര്‍ഡിനൊപ്പം ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റിന്റെ രേഖയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

കൊവിഡ് സാഹചര്യത്തിൽ ഹജ്ജ് കര്‍മം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹജ്ജ് ഉംറ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് അല്‍ മശാത്ത് അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് സ്മാര്‍ട്ട് കാര്‍ഡുമായും തിരിച്ചറിയല്‍ കാര്‍ഡുമായും ഒത്തുനോക്കിയാണ്‌ ഹജ്ജ് കര്‍മ്മത്തിന് പ്രവേശനം അനുവദിക്കുക.

ഈ വർഷത്തെ ഹജ്ജിന് “അബ്ഷർ” പ്ലാറ്റ്‌ഫോമിലൂടെ മാത്രമുള്ള പെർമിറ്റുകൾ ഉപയോഗിക്കുമെന്നും മശാത്ത് പറഞ്ഞു.

error: Content is protected !!