UAE News അബൂദാബി

അബുദാബിയിൽ 12 നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

Two people have been injured in a fire at a 12-storey building in Abu Dhabi_dubaivartha

അബുദാബി സിറ്റിയിലെ അൽ മാമൂറ പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം 12 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിന്റെ റിപ്പോർട്ട് ലഭിച്ചതോടെ അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ സ്ഥലത്തെത്തി സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.

നിസാര പരിക്കേറ്റ രണ്ട് പേരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, കെട്ടിടത്തിൽ നിന്നും മറ്റുള്ളവരെയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ അമേരി പറഞ്ഞു

error: Content is protected !!