UAE News അന്തർദേശീയം

കോവിഡ് 19 : ലൈബീരിയ, സിയറ ലിയോൺ, നമീബിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്കേർപ്പെടുത്തി യുഎഇ

covid 19: UAE bans travel from Liberia, Sierra Leone and Namibia

കോവിഡ് സാഹചര്യത്തിൽ ലൈബീരിയ, സിയറ ലിയോൺ, നമീബിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി യുഎഇ താൽക്കാലികമായി യാത്രാവിലക്കേർപ്പെടുത്തുന്നു.

ലൈബീരിയ, സിയറ ലിയോൺ, നമീബിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ അറിയിച്ചു.

2021 ജൂൺ 21 തിങ്കളാഴ്ച 23:59 ന് ഈ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലേക്ക് വരുന്നതും ഈ മൂന്ന് രാജ്യങ്ങളിലേക്ക് പോകുന്നതുമായ ട്രാൻസിറ്റ് ഫ്ലൈറ്റുകളെ ഈ വിലക്ക് ബാധിക്കില്ല. യുഎഇയിൽ നിന്ന് ഈ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങൾ പോകുന്നത് തുടരും.

error: Content is protected !!