കേരളം

പ്രമുഖ പ്രകൃതി ചികിത്സകൻ മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

Leading naturopath Mohanan Vaidyar was found dead

പ്രമുഖ പ്രകൃതി ചികിത്സകൻ മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി‍. അറുപത്തിയഞ്ച് വയസായിരുന്നു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇന്ന് വൈകുന്നേരം 8 മണിയോടെയാണ് മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു 2 ദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക്​ മാറ്റി.

error: Content is protected !!